പാതയോര സൗന്ദര്യവത്കരണം
Wednesday 02 April 2025 11:58 PM IST
ചങ്ങനാശേരി: സംസ്ഥാനത്തെ പ്രധാന പാതകളുടെ അരികുകളും ഡിവൈഡറുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗന്ദര്യവത്കരിക്കുകയെന്ന നിർദ്ദേശത്തെ തുടർന്ന് തൃക്കൊടിത്താനം പഞ്ചായത്തും പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യഘട്ടമെന്ന നിലയിൽ കുന്നുംപുറം ജംഗ്ഷനിലാണ് സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി റോഡ് ഡിവൈഡറുകളിലും പ്രധാന ജംഗ്ഷനുകളിലും ചെടിച്ചട്ടികൾ സ്ഥാപിച്ചത്. റോഡിനിരുവശവും വൃത്തിയാക്കുകയും ചെയ്തു. ചെടികളുടെ പരിപാലന ചുമതല കുടുംബശ്രീയെയും , ഹരിത കർമ്മസേനയും ഏൽപ്പിക്കും. പദ്ധതിയുടെ ഭാഗമായി 150 ചെടിച്ചട്ടികളാണ് വച്ചത്. തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കാണ് ചെടിയും ചട്ടികളും സ്‌പോൺസർ ചെയതത്. സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു നിർവ്വഹിച്ചു.