ദേവി കാരുണ്യം പദ്ധതി മഹത്തായ ആശയം
Thursday 03 April 2025 12:11 AM IST
കൊടുങ്ങൂർ : ഉത്സവ ആഘോഷങ്ങൾക്ക് ഒപ്പം അശരണരായ രോഗികൾക്കു കരുതലും കൈത്താങ്ങുമാകുന്ന ദേവി കാരുണ്യം പദ്ധതിയുടെ ഉദുഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി. എസ്. പ്രശാന്ത് നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി പ്രസിഡന്റിന് ആദ്യ സംഭാവന കൈമാറി എല്ലാ ക്ഷേത്രങ്ങൾക്കും അനുകരണീയ മാതൃകയാണ് ദേവി കാരുണ്യം പദ്ധതിയെന്നു പ്രശാന്ത് പറഞ്ഞു. മഹത്തായ ഒരു ആശയമാണിത്.ദേവിയുടെ തീരുമാനം തന്നെയാകും ഇതുപോലൊരു പദ്ധതി ആവിഷ്കരിക്കാൻ കാരണം എന്നും അദ്ദേഹം വ്യക്തമാക്കി. ഉപദേശക സമിതി പ്രസിഡന്റ് അഡ്വ എസ് .എം. സേതുരാജ്, സെക്രട്ടറി കെ. വി. ശിവ പ്രസാദ് എന്നിവർ സംസാരിച്ചു.
.