താരമായി കാറൽ മാർക്സ് പ്രതിമ

Thursday 03 April 2025 12:18 AM IST

മധുര: പ്രധാനവേദിയായ തമുക്കത്തെ സീതാറാം യെച്ചൂരി നഗറിൽ താരമായി കാറൽ മാർക്സ് പ്രതിമ. കസേരയിൽ കാലിൻമേൽ കാൽ കയറ്റിവച്ച് കോട്ടും ധരിച്ച് ഇരിക്കുന്ന ജീവസുറ്റ പ്രതിമയാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ രാവിലെ മുതൽ സമ്മേളന നഗറിലെത്തിയ നിരവധിപേർ ഈ പ്രതിമയ്ക്കൊപ്പം കസേരയിട്ട് ഇരുന്ന് ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടി. പ്രമുഖ നേതാക്കളും ഇക്കൂട്ടിത്തിലുണ്ടായിരുന്നു. ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ തുടങ്ങിയ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ മധുര നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ചിട്ടുണ്ട്.

വ​ർ​ഗീ​യ​ ​വി​ദ്വേ​ഷ​ത്തി​ന് എ​തി​രെ​ ​പ്ര​മേ​യം

മ​ധു​ര​:​ ​ആ​ർ​‌.​എ​സ്‌.​എ​സും​ ​ബി.​ജെ.​പി​യും​ ​സം​ഘ​പ​രി​വാ​റും​ ​വ​ർ​ഗീ​യ​ ​വി​ദ്വേ​ഷ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ​മൂ​ഹ​ത്തെ​ ​ധ്രു​വീ​ക​രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​യി​ ​മ​ധു​ര​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​പാ​സാ​ക്കി​യ​ ​പ്ര​മേ​യം.​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​മേ​യ് 20​ന് ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചു​ള്ള​ ​പ്ര​മേ​യ​വും​ ​പാ​സാ​ക്കി.​ ​കേ​ന്ദ്ര​ത്തി​ലെ​യും​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​അ​സം​തൃ​പ്തി​ ​മ​റി​ക​ട​ക്കാ​നും​ ​ഭൂ​രി​പ​ക്ഷ​ ​സ​മു​ദാ​യ​ത്തി​നി​ട​യി​ൽ​ ​പി​ന്തു​ണ​ ​നി​ല​നി​റു​ത്താ​നും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​വ​ർ​ഗീ​യ​ ​ധ്രു​വീ​ക​ര​ണം.​ ​ഹി​ന്ദു​ ​ഉ​ത്സ​വ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​മ​റ്റ് ​സ​മു​ദാ​യ​ങ്ങ​ളു​ടെ​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ​സ​മീ​പം​ ​അ​ക്ര​മ​ങ്ങ​ൾ​ ​പ​തി​വാ​കു​ന്നു.​ ​കു​ട്ടി​ക​ളെ​പ്പോ​ലും​ ​വെ​റു​തെ​ ​വി​ടു​ന്നി​ല്ല. വ​ർ​ഗീ​യ​ ​ചേ​രു​വ​ക​ളോ​ടെ​ ​ച​രി​ത്ര​ത്തെ​ ​വ​ള​ച്ചൊ​ടി​ക്കാ​ൻ​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്ത​ ​സി​നി​മ​ക​ളെ​ ​അ​വ​ർ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.​ ​നാ​ഗ്പൂ​രി​ൽ​ ​ന​ട​ന്ന​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ഇ​തി​ന്റെ​ ​ഫ​ല​മാ​യി​രു​ന്നു.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ളി​ൽ​ ​കോ​ട​തി​ക​ളെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു.​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​വ​ർ​ഗീ​യ​ ​ധ്രു​വീ​ക​ര​ണ​ ​ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​മു​സ്ലി​ങ്ങ​ൾ​ക്കും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും​ ​നേ​രെ​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​ഫ​ല​പ്ര​ദ​മാ​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്താ​ൻ​ ​പ്ര​മേ​യം​ ​ആ​ഹ്വാ​നം​ ​ചെ​യ്യു​ന്നു.

സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​

ച​ർ​ച്ച​യി​ൽ​ ​എ​ട്ട് ​പേർ

മ​ധു​ര​:​ ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ലെ​ ​രാ​ഷ്ട്രീ​യ​ ​അ​വ​ലോ​ക​ന​ ​റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള​ ​ച​ർ​ച്ച​യി​ൽ​ ​കേ​ര​ള​ത്തി​ന് 46​ ​മി​നി​ട്ട് ​അ​നു​വ​ദി​ക്കും.​ ​കെ.​കെ.​ ​രാ​ഗേ​ഷ്,​ ​എം.​ബി.​ ​രാ​ജേ​ഷ്,​ ​ടി.​എ​ൻ.​ ​സീ​മ,​ ​കെ.​ ​അ​നി​ൽ​കു​മാ​ർ,​ ​ജെ​യ്ക് ​സി.​ ​തോ​മ​സ് ​എ​ന്നീ​ ​പ്ര​തി​നി​ധി​ക​ൾ​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള​ ​ച​ർ​ച്ച​യി​ൽ​ ​പി.​കെ.​ ​ബി​ജു,​ ​എം.​ബി.​ ​രാ​ജേ​ഷ്,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​കെ.​കെ.​ ​രാ​ഗേ​ഷ്,​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു,​ ​ഡോ.​ ​ടി.​എ​ൻ.​ ​സീ​മ,​ ​ജെ​യ്ക് ​സി.​തോ​മ​സ്,​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നീ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.