വഖഫ് ഭേദഗതി: നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ്
Thursday 03 April 2025 12:24 AM IST
മലപ്പുറം: കെട്ടിച്ചമച്ച നിയമമാണ് വഖഫ് ഭേദഗതിയെന്നും ബി.ജെ.പിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്‌സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തും. നിയമപരമായും നേരിടും. മുസ്‌ലീങ്ങളുടെ വിശ്വാസപരമായ അവകാശമാണ് വഖഫ്. അതിനെ സംരക്ഷിക്കുന്ന വഖഫ് നിയമം 2013 മുതൽ ഇന്ത്യയിലുണ്ട്. സ്വന്തം സ്വത്ത് വഖഫ് ചെയ്യാനുളള വിശ്വാസിയുടെ അവകാശത്തെ ഇല്ലാതാക്കുക, വഖഫ് സ്വത്തുക്കൾ കൈക്കലാക്കുക എന്നിവയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. നാളെ മറ്റ് ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കളും അവർ പിടിച്ചടക്കും.