ചാത്തക്കുടത്ത് ഇന്ന് കൊടിയേറ്റം
Thursday 03 April 2025 12:31 AM IST
ചാത്തക്കുടം : പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശാസ്താവിന്റെ പൂരങ്ങൾക്ക് ഇന്ന് കൊടിയേറും. വൈകീട്ട് നാലോടെ ദേശത്തെ ആശാരിയായ ഭാസ്‌കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആർപ്പു വിളിയോടെ തലയോടുകൂടിയ കവുങ്ങു മുറിച്ചു ക്ഷേത്രത്തിലെത്തിക്കും. തുടർന്ന് ആശാരി കവുങ്ങു ചെത്തി മിനുക്കി, പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ച് ആലിലയും മാവിലയും കെട്ടി, ഒരു നാഴിവട്ടം ദർഭ പുല്ലു കടക്കൽ കെട്ടിവയ്ക്കും. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം കഴകം ഹരിദാസ് വാരിയർ കൊടിക്കൽ പറ നിറയ്ക്കുന്നതോടെ കൊടിയേറ്റവും, ചമയ എണ്ണ സമർപ്പണവും ശ്രീഭൂതബലിയും നടക്കും.