ആംബുലൻസ് താക്കോൽദാനം
Thursday 03 April 2025 12:32 AM IST
അന്നമനട: മാമ്പ്ര സ്വദേശിയായ ആമിറലിയുടെ ജന്മനാടിനോടുള്ള കരുതലിന്റെ ഫലമായി പഞ്ചായത്തിന് ഇനി സ്വന്തം ആംബുലൻസ്. കോട്ടയം ഡയമണ്ട് റോളേഴ്‌സ് ഫ്ളവർ മിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകൾ ഡയമണ്ട് ചാരിറ്റി
ട്രസ്റ്റിലൂടെ സംഭാവന ചെയ്ത 23 ലക്ഷം വിലവരുന്ന ആംബുലൻസാണ് പഞ്ചായത്തിന് സ്വന്തമാകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആയിഷുമ്മ, ഡയമണ്ട് ഫ്ളവർ മിൽ പ്രൈവർ ലിമിറ്റഡ് ഫിനാൻസ് മാനേജർ ശ്രീരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് ആംബുലൻസിന്റെ താക്കോൽ പ്രസിഡന്റ് പി.വി.വിനോദിന് കൈമാറി. വൈസ് പ്രസിഡന്റ് സിന്ധു ജയൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ.സതീശൻ, കെ.എ.ഇഖ്ബാൽ, ടി.വി.സുരേഷ് കുമാർ, കെ.എ.ബൈജു, കെ.കൃഷ്ണകുമാർ, കെ.കെ.രവിനമ്പൂതിരി എന്നിവർ പങ്കെടുത്തു.