മകീര്യം പുറപ്പാട് ഇന്ന്
Thursday 03 April 2025 12:33 AM IST
ചേർപ്പ്: പെരുവനം, ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഭഗവതി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് ഇന്ന് നടക്കും. 6.30ന് ഏഴ് ഗജവീരൻമാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം, പട്ടിണി ശംഖ്, പെരുവനം തൊടുകുളത്തിൽ ആറാട്ട്, അമ്പലപ്പിള്ളി മനയിൽ ഇറക്കിപൂജ എന്നിവയുണ്ടാകും. ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ ഇന്ന് വൈകീട്ട് ഒരാനയുടെ അകമ്പടിയോടെ കടലാശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ്, ആറാട്ട്, രാത്രി 9.30ന് പൂരം പുറപ്പാട് എഴുന്നള്ളത്ത്, പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി സ്വീകരിക്കൽ, പൂമുള്ളി മനയ്ക്കൽ ആദ്യനിറപറ സ്വീകരിക്കൽ, ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, മമ്പിള്ളി ക്ഷേത്രക്കുളത്തിൽ ആറാട്ട് തുടങ്ങിയവ നടക്കും.