ആറാട്ടുപുഴ പൂരം ചമയ സമർപ്പണം
Thursday 03 April 2025 12:34 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പുകൾക്കാവശ്യമായ ചമയങ്ങൾ ഭക്തർ സമർപ്പിച്ചു. പുഷ്പദീപങ്ങളാൽ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിൽ ഇന്നലെ വൈകിട്ട് മുതലാണ് ചമയ സമർപ്പണം ആരംഭിച്ചത്. കോലങ്ങൾ, പട്ടുകുടകൾ, നെറ്റിപ്പട്ടങ്ങൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം, തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ് തുടങ്ങിയവയാണ് ശാസ്താവിന് സമർപ്പിച്ചത്. കുടയുടെ ഒറ്റൽ പെരുമ്പിള്ളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വർണം മുക്കൽ ചേർപ്പ് കെ.എ.ജോസും തുന്നൽ തൃശൂർ വി.എൻ.പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോൾഡിയുടെ രാജനും വിവിധ തരം വിളക്കുകൾ, കൈപ്പന്തത്തിന്റെ നാഴികൾ എന്നിവ പോളിഷിംഗിൽ ഇരിങ്ങാലക്കുട ബെൽവിക്‌സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു.
ആറാട്ടുപുഴ ക്ഷേത്രത്തിൽ നടന്ന പൂരം ചമയ സമർപ്പണം