'ടോള്‍ പിരിവ് നിറുത്തിവയ്ക്കണം'

Thursday 03 April 2025 12:35 AM IST

പുതുക്കാട്: മണ്ണുത്തി,​ അങ്കമാലി,​ ഇടപ്പിള്ളി ദേശീയപാതയിലെ അടിപ്പാത നിർമാണത്തെ തുടർന്നുള്ള ഗതാഗത കുരുക്ക് തുടരുന്ന സാഹചര്യത്തിൽ ടോൾ പിരിവ് നിറുത്തിവയ്ക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിക്കാൻ ജില്ലാ കളക്ടർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. അല്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ എൻ.എച്ച്.എ.ഐ അധികാരികളോട് ആവശ്യപ്പെടണം. മുമ്പ് പല സാഹചര്യങ്ങളിലും ടോൾ പ്ലാസയിൽ രുക്ഷമായി ഗതാഗത കുരുക്ക് ഉണ്ടായപ്പോൾ കളക്ടർമാർ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം വിനിയോഗിച്ചിട്ടുണ്ട്. ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടർക്കും പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകി.