ഗുജറാത്തിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു, പൈലറ്റ് മരിച്ചു
Thursday 03 April 2025 1:04 AM IST
ഗാന്ധി നഗർ : ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനയുടെ വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. കഷണങ്ങളായി തകർന്നു വീണ വിമാനം പൂർണമായി കത്തിയമർന്നു. വിമാനാവശിഷ്ടങ്ങൾ കത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു, അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
രാത്രി 9.51ഓടെയാണ് അപകടത്തെ കുറിച്ചുള്ള ആദ്യവിവരം പുറത്തുവന്നത്. അതിന് ശേഷം ഒരു സംഘം അപകടസ്ഥലത്തെത്തി. സംഭവത്തിൽ നാട്ടുകാർക്ക് പരിക്കേറ്റിട്ടില്ലെന്നും വിമാനം വയലിൽ തകർന്നു വീണതിനാൽ വലിയൊരു അപകടം ഒഴിവായതായും അധികൃതർ പറഞ്ഞു.