നാഗക്ഷേത്ര പുന:പ്രതിഷ്ഠ
Friday 04 April 2025 12:22 AM IST
കുമ്മനം: പുതുക്കി പണിത കുമ്മനം നഗയക്ഷിയമ്മ ദേവി ക്ഷേത്രത്തിൽ നാഗദേവതകളുടെ പുന:പ്രതിഷ്ഠ നടന്നു. പാമ്പുംമെക്കാവ് നഗരാജൻ ശ്രീധരൻ നമ്പൂതിരിയായിരുന്നു മുഖ്യകാർമ്മികൻ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേരള സർക്കാർ സെക്രട്ടറി പി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ആയില്യം നാളിലാണ് മാസ പൂജ നടക്കുക. 7 ന് നടതുറക്കും, രാവിലെ 9.30ന് സർപ്പപൂജ. കോട്ടയം താഴത്തങ്ങാടി പാലത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ക്ഷേത്രം.