യാത്രഅയപ്പ് സമ്മേളനം

Friday 04 April 2025 12:07 AM IST

പൊൻകുന്നം:കെ.എസ്.ടി.എ കാഞ്ഞിരപ്പള്ളി ഉപജില്ലാ യാത്രഅയപ്പ് സമ്മേളനം പൊൻകുന്നം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി റീമ വി.കുരുവിള ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന 31 അദ്ധ്യാപകർക്ക് യാത്രഅയപ്പ് നൽകി.ഉപജില്ലാ പ്രസിഡന്റ് എം.ആർ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടിനോ വർഗീസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എ.ജാസ്മിൻ, വൈസ് പ്രസിഡന്റ് പി.ആർ.പ്രവീൺ, എക്സിക്യൂട്ടീവ് അംഗം ആർ.രാഹുൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.കെ.സുരേഷ് കുമാർ, എസ്. അഞ്ജു,സബ്ജില്ലാ ട്രഷറർ ടി.ആർ.രാജമ്മ തുടങ്ങിയവർ സംസാരിച്ചു.