വളളവും വലയും വിതരണം ചെയ്തു
Friday 04 April 2025 12:04 AM IST
വൈക്കം : വൈക്കം നഗരസഭ 2024 - 25 വാർഷിക പദ്ധതിയിൽപ്പെടുത്തി മത്സ്യതൊഴിലാളി കുടുംബങ്ങളുടെ തൊഴിൽ സംരക്ഷണത്തിനായി വളളവും വലയും വിതരണം ചെയ്തു. ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ, കൗൺസിലർമാരായ ആർ. സന്തോഷ്, എബ്രഹാം പഴയകടവൻ, ബിജിമോൾ, രാജശ്രീ വേണുഗോപാൽ, ബിന്ദു ഷാജി, ഫിഷറീസ് ഉദ്യോഗസ്ഥാരായ എം. മീര, മിൻസി മാത്യു എന്നിവർ പ്രസംഗിച്ചു.