തയ്യൽ മെഷീൻ യൂണിറ്റ് വിതരണം
Friday 04 April 2025 12:28 AM IST
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന സ്വയം തൊഴിൽ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ യൂണിറ്റുകൾ വിതരണം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാത്യു മൂലക്കാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 50 വനിതകൾക്ക് സിംഗർ കമ്പനിയുടെ തയ്യൽ മെഷീൻ യൂണിറ്റുകളാണ് ലഭ്യമാക്കിയത്.