സംഘാടക സമിതി രൂപീകരണം

Friday 04 April 2025 2:58 AM IST

കടയ്ക്കാവൂർ: സമുദ്രവും തീരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് മറ്റിതര വകുപ്പുകളുമായി ചേർന്ന് നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 11ന് നടത്തുന്ന ഏകദിന പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞത്തിനുള്ള ചിറയിൻകീഴ് നിയോജകമണ്ഡലം സംഘാടക സമിതി രൂപീകരണം അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ നടന്നു.ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ,ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ്,ചിറയിൻകീഴ് എഫ്.ഇ.ഒ നിബിൻ,എ.എഫ്.ഇ.ഒ വിഷ്ണു രാജ് തുടങ്ങിയവർ പങ്കെടുത്തു.