 നഗരത്തിൽ തെരുവുവിളക്ക് സ്ഥാപിക്കൽ പദ്ധതി പാളി, കമ്പനിയെ നീക്കി

Friday 04 April 2025 1:59 AM IST

തിരുവനന്തപുരം: നഗരം പ്രകാശപൂരിതമാക്കുമെന്ന് മേയർ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നഗരം ഇപ്പോഴും ഇരുട്ടിൽ. നഗരത്തിലെ പ്രധാനപ്പെട്ട 56 വാർഡുകളിൽ തെരുവുവിളക്ക് സ്ഥാപിക്കുന്ന പദ്ധതി പാളിയതോടെ പ്രധാന വീഥികളും ഇടറോഡ‌ുകളും ഇരുട്ടിൽത്തന്നെ. പലയിടത്തും വാർഡ് കൗൺസിലർമാർക്ക് പരാതി പ്രളയമാണ്. കരാറിൽ വീഴ്ച വരുത്തിയ എ.ആർ. കൺസ്ട്രക്ഷൻസ് എന്ന കമ്പനിയെ നഗരസഭ നീക്കി. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതി പാളിപ്പോയത് നഗരസഭയ്ക്കും നാണക്കേടായി. കരാർ ഏല്പിച്ച കമ്പനിയുടെ വീഴ്ച കണ്ടെത്താൻ വൈകിയതിലും ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

വീണ്ടും ടെൻഡർ

കരാറുകാരനെ മാറ്റിയതോടെ പദ്ധതിക്ക് വീണ്ടും ടെൻഡർ ചെയ്യണം. ഇതിന് മാസങ്ങൾ കാത്തിരിക്കണം. കൃത്യമായി ലൈറ്റ് സ്ഥാപിക്കാതിരിക്കുക,​ കരാറിലെ കാര്യങ്ങൾ പാലിക്കാതിരിക്കുക,​അറ്റകുറ്രപ്പണികൾ ചെയ്യാതിരിക്കുക തുടങ്ങിയവയിൽ കമ്പനിക്കെതിരെ ഒരുപാട് പരാതികൾ ഉയർന്നിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കമ്പനിയെ മാറ്റിയത്. മറ്റ് രണ്ട് ഡിവിഷനുകളിൽ ജോലികൾ പൂർത്തിയായെന്നാണ് നഗരസഭയുടെ വിശദീകരണം. പദ്ധതി പൂർത്തിയായ നെയ്യാറ്റിൻകര ഡിവിഷനിൽ മൂന്ന് ലക്ഷം രൂപ വൈദ്യുതി ചാർജ്ജിൽ മുമ്പത്തേക്കാൾ കുറവുണ്ടായെന്നും നഗരസഭ അറിയിച്ചു.

പദ്ധതി

കമ്പനികളുമായി 10 വർഷത്തെ കരാറിലാണ് നഗരസഭ ഏർപ്പെടുന്നത്. കരാർ തീയതി മുതൽ അടുത്ത 10 വർഷത്തേക്ക് തുകയിൽ മാറ്റം വരുത്തില്ല.