കളരി ശിലാസ്ഥാപന കർമ്മം നാളെ
Thursday 03 April 2025 8:08 PM IST
കണ്ണൂർ: എം.ജി.എസ്.കെ.എസ് കളരിയുടെ ശിലാസ്ഥാന കർമ്മം എടച്ചൊവ്വ മയ്യാല പീടികയ്ക്ക് സമീപം നാളെ രാവിലെ ഒമ്പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. പി.ഉഷ അദ്ധ്യക്ഷത വഹിക്കും.ഇരുന്നൂറോളം പേർക്ക് ഇരുന്ന് കളരി പയറ്റ് പ്രദർശനം കാണാൻ പറ്റുന്ന ഗാലറി സൗകര്യത്തോടെയാണ് കളരിയുടെ രൂപരേഖ. അയ്യായിരം വർഷം പഴക്കമുള്ള കേരളത്തിന്റെ സ്വന്തം ആയോധന കല അതിന്റെ തനിമയോടെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നത്. കേരള ടൂറിസം മേഖലയിൽ കളരിപ്പയറ്റിന് മുഖ്യസ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാലറി സൗകര്യത്തോടെയുള്ള കളരിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.വാർത്താസമ്മേളനത്തിൽ പി. ദിനേശൻ ഗുരുക്കൾ, ടി.കെ .രാജേഷ് കുമാർ, ടി.കെ മധുകുമാരൻ, പി.ഹണിമ എന്നിവർ പങ്കെടുത്തു.