കെ.എസ്.എസ്.പി.എ ട്രഷറി ധർണ്ണ

Thursday 03 April 2025 8:10 PM IST

പഴയങ്ങാടി: പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ 18 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി സബ് ട്രഷറിയ്ക്കു മുമ്പിൽ ധർണ്ണ നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.ഗംഗാധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.പി.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർമാരായ സി പി.ജയരാജൻ, എൻ.രാമചന്ദ്രൻ, എൻ. തമ്പാൻ, നിയോജക മണ്ഡലം സെക്രട്ടറി വി.മണികണ്ഠൻ, പി.കുട്ടികൃഷ്ണൻ, ഡോ. വി.എൻ.രമണി, വി.വി.പ്രകാശൻ, പി.സുബ്രഹ്മണ്യൻ, വി.പി.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.