ഫുട്‌ബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ്

Thursday 03 April 2025 8:22 PM IST

കാഞ്ഞങ്ങാട് : രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം തുടങ്ങി. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ശശി ചിറക്കാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, മെമ്പർ പി.മിനി, പി. ടി.എ പ്രസിഡന്റ് പി.രാധാകൃഷ്ണൻ, എസ്.എം.സി ചെയർമാൻ എ.വി.പവിത്രൻ, ധന്യ അരവിന്ദ്, തമ്പാൻ മക്കാക്കോട്ട്, പ്രേമ ടീച്ചർ, ജനാർദ്ദനൻ മാസ്റ്റർ, ഫുട്‌ബോൾ കോച്ച് സന്തോഷ്, ശിവന്യ മുക്കൂട്, ശശി കാലിച്ചാമരം എന്നിവർ സംസാരിച്ചു. ആദ്യ ദിനം 96 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ബിജു രാമഗിരി സ്വാഗതവും ലീമ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.