ചെങ്ങിനിപ്പടി യു.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം

Thursday 03 April 2025 8:31 PM IST

കണ്ണൂർ: തളാപ്പ് ചെങ്ങിനിപ്പടി യു.പി സ്‌കൂളിന് പുതുതായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്ന് ചെട്ടിപ്പീടിക തുളിച്ചേരി വയൽ റോഡിൽ പുതുതായി പണിത മൂന്നുനില കെട്ടിടത്തിലേക്കാണ് വിദ്യാലയം മാറിയത്.പൂർവ്വ വിദ്യാർത്ഥികൾ സമർപ്പിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. പ്രീ പ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സൂരജ്സൺ, സംഘാടക സമിതി ചെയർമാൻ ആർ.അനിൽകുമാർ, ഹെഡ്മിസ്ട്രസ് ടി.വി.അനുരൂപ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ.മാർട്ടിൻ ജോർജ്, ടി.രവീന്ദ്രൻ, കൂക്കിരി രാജേഷ്, സി സുനിഷ, പനയൻ ഉഷ, വി.കെ.ഷൈജു, മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പ്രമോദ്, വെള്ളോറ രാജൻ, കാടൻ ബാലകൃഷ്ണൻ, സി.കെ.വിനോദ്, ടി.വി അജിതകുമാരി തുടങ്ങിയവർ സംബന്ധിച്ചു.