വിജ്ഞാന കേരളം ജോബ് ഫെയർ
ധർമ്മശാല: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാർഥികൾക്കായുള്ള ജോബ് ഫെയർ ഏപ്രിൽ അഞ്ചിന് രാവിലെ ഒമ്പതിന് ധർമശാല കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിൽ നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ നിരവധി തൊഴിൽ അവസരങ്ങളുണ്ട്. ജർമനിയിൽ സ്റ്റാഫ് നേഴ്സ്, ഓസ്‌ട്രേലിയയിൽ അസിസ്റ്റന്റ് ഇൻ നഴ്സിംഗ്, പേർസണൽ കെയർ വർക്കർ തസ്തികകളിൽ ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്സ്, പേർസണൽ കെയർ അസിസ്റ്റന്റ്, ഹോം നേഴ്സ് എന്നീ വിഭാഗങ്ങളിൽ അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാർഥികൾ ഡി ഡബ്ല്യൂ എം എസിൽ രജിസ്റ്റർ ചെയ്ത് താൽപര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡി.ഡബ്യൂ.എം.എസ് രജിസ്റ്റർ ചെയ്യാത്തവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡർമാരുമായോ സി ഡി.എസുമായോ ബന്ധപ്പെടാം.