കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്തം
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മികച്ച സ്ഥാപനങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകി. കലാസംഘങ്ങൾക്കുള്ള വാദ്യോപകരണ വിതരണത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. റിപ്പോർട്ട് ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.ബാലചന്ദ്രൻ അവതരിപ്പിച്ചു. ബ്ലോക്ക് തല പ്രോജക്ടുകൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹിമാൻ വിശദികരിച്ചു.. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത,പള്ളിക്കര ഹെൽത്ത് ഇൻസ്പക്ടർ ഡോൺസ് കുര്യാക്കോസ്, പുല്ലൂർ പെരിയ എച്ച്.ഐ ദീപ, അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ , ഉദുമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധാകരൻ, കെ.സീത, നാസ്നിൻ വഹാബ്, എസ്.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.വിജയൻ നന്ദിയും പറഞ്ഞു.