സ്വയംതൊഴിൽ  പരിശീലന കളരി

Friday 04 April 2025 12:39 AM IST

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ് കോളേജിന്റെയും ഗവൺമെന്റ് ഒഫ് ഇന്ത്യ മിനിസ്ട്രി ഒഫ് റൂറൽ ഡെവലപ്പ്മെന്റിന്റെയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ആർ.എസ് ഇ.ടി.ഐ ഡയറക്ടർ മിനി സൂസൻ വർഗീസ് ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ വി.കെ സുരേഷ് , ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ.സുമേഷ് ജോർജ് ,നാക്ക് കോ-ഓർഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.