വേനൽതുമ്പി കലാജാഥ
Friday 04 April 2025 2:42 AM IST
ആറ്റിങ്ങൽ:വേനൽതുമ്പി കലാജാഥ ആറ്റിങ്ങൽ ഏരിയതല സെലക്ഷൻ ക്യാമ്പ് കുന്നുവാരം യു.പി.എസിൽ ആരംഭിച്ചു.ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് നയൻരാജ്,ജില്ലാ കോഡിനേറ്റർ ഭാഗ്യാമുരളി ഏരിയ കോഡിനേറ്റർ വിഷ്ണു രാജ്,ഏരിയ കൺവീനർ ഗെയിറ്റി ഗ്രേറ്റൽ,ഏരിയ പ്രസിഡന്റ് ശ്രീഷ, ഏരിയ കൺവീനർ പഞ്ചമം സുരേഷ് എന്നിവർ നേതൃത്വം നൽകി.സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ്,ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ജി.വിഷ്ണുചന്ദ്രൻ,ആർ രാജു, എസ് ചന്ദ്രൻ ,ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ ബാബു,എസ്.സതീഷ് കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.