താരസംഗമത്തിൽ അമ്പിളി ചേട്ടനെത്തി

Friday 04 April 2025 2:46 AM IST

വെഞ്ഞാറമൂട്: തങ്ങളുടെ അമ്പിളി ചേട്ടനെ കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ താരസംഗമത്തിനെത്തിയതായിരുന്നു ജഗതി ശ്രീകുമാർ.പ്രിയപ്പെട്ട താരം എത്തുന്നുവെന്നറിഞ്ഞ് നേരത്തെ തന്നെ സദസ് നിറഞ്ഞിരുന്നു. സ്‌റ്റേജിലേക്ക് വീൽച്ചെയറിൽ ഇരുന്ന് കയറിയ അദ്ദേഹത്തെ കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് സ്വീകരിച്ചത്. കൈവീശി അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തു.ക്ഷേത്രോപദേശക സമിതി ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു.സിനിമാ താരങ്ങളായ ജഗദീഷ്,പ്രിയങ്കനായർ,ജിത്ത് പിരപ്പൻകോട്,ഡോ.ഷാജു,സച്ചി എന്നിവർ പങ്കെടുത്തു.