അരൂർ കളത്തിൽ ക്ഷേത്രത്തിൽ ഉത്സവം

Friday 04 April 2025 1:44 AM IST

അരൂർ:അരൂർ കളത്തിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 6 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രംതന്ത്രി ചന്തിരൂർ അജയൻ തന്ത്രിയുടെയും മേൽശാന്തി പി.എസ്.രാജേഷ് ശാന്തിയുടെയും കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവ ദിനങ്ങളിൽ സ്കന്ദപുരാണ പാരായണം, അന്നദാനം,നാരായണീയ പാരായണം, നൃത്തനൃത്യങ്ങൾ,കൈകൊട്ടിക്കളി, ദേവീ മാഹാത്മ്യപാരായണം തുടങ്ങിയവ നടക്കും. ദേവസ്വം പ്രസിഡന്റ് പി.കെ. ജയകുമാർ, സെക്രട്ടറി കെ. കെ.ശരവണൻ, ട്രഷറർ അമ്പാടി എന്നിവർ ഉത്സവത്തിന് നേതൃത്വം നൽകും.