കുട്ടനാട്ടിൽ ചെസ് പരീശലനം

Friday 04 April 2025 1:52 AM IST

കുട്ടനാട് : ഫാ. തോമസ് കളപ്പുരയ്ക്കലിന്റെ സ്മരണാർത്ഥം പുളിങ്കുന്ന് സെന്റ്ജോസഫ് ഹയർസെക്കന്ററി സ്ക്കൂളും ചെസ് അസോസിയേഷൻ ആലപ്പുഴയും പുളിങ്കുന്ന് ഡോൺസ് വൈ.എം.സി.എ ചെസ് അക്കാഡമിയും ചേർന്ന് 15, 16 തീയതികളിലായി രണ്ട് ദിവസത്തെ ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.15ന് രാവിലെ 9.30ന് ചെസ് അസോസിയേഷൻ ആലപ്പുഴ പ്രസിഡന്റ് സുനിൽപിള്ള ഉദ്ഘാടനം ചെയ്യും. ഫിഡെ റേറ്റിംഗ് 1400 ന് മുകളിലുള്ളവർക്കാണ് ഐ. എം പരിശീലനം നൽകുക. ക്യാമ്പ് വണ്ണിന് 1500രൂപയും ക്യാമ്പ് 2 ന് 1000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ് . വിശദവിവരങ്ങൾക്ക് : 9446792860