ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

Friday 04 April 2025 1:52 AM IST

ആലപ്പുഴ : മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്കാണ് ഇന്റേൺഷിപ്പ് നൽകുക. അതാത് വിഷയങ്ങളിൽ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നവർക്കോ ബിരുദം കഴിഞ്ഞവർക്കോ ഇന്റേൺഷിപ്പ് ചെയ്യാം. താൽപര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി ഏപ്രിൽ ഏഴിന് ഉച്ചക്ക് 12 മണിക്ക് കോളേജിൽ എത്തണം. ഫോൺ: 9495069307, 8547005046