കഞ്ഞിക്കുഴിയിൽ കർഷകയോഗം
മുഹമ്മ : നെൽകൃഷി വ്യാപനത്തിന്റെ ഭാഗമായി പാടശേഖര ഭാരവാഹികളുടേയും നെൽകർഷകരുടേയും യോഗം വിളിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. പി.പി. സ്വാതന്ത്ര്യം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഗീത കാർത്തികേയൻ. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. കമലമ്മ. എസ്. ജ്യോതിമോൾ , പഞ്ചായത്തംഗങ്ങളായ ഫെയ്സി വി.ഏറനാട്, സി.കെ.ശോഭനൻ, ബി. ഇന്ദിര,ടി.പി.കനകൻ, കൃഷി ഓഫീസർ റോസ്മി ജോർജ് , അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി. അനില, തൊഴിലുറപ്പു വിഭാഗം ഓവർസിയർ നകുലൻ എന്നിവർസംസാരിച്ചു..
കണ്ടേലാറ്റ്, കാരിക്കുഴി, പൊന്നിട്ടുശേരി, വട്ടനൂറ്റുപാറ, ചാലുങ്കൽ, താമരച്ചാൽ, ഇല്ലത്ത് തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകരും ഭാരവാഹികളും പങ്കെടുത്തു. കടൽ, കായൽ എന്നിവയിലേയ്ക്ക് ഒഴുകുന്ന പ്രധാന തോടുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ തീരുമാനിച്ചു. പരമാവധി കർഷകരെ കണ്ടെത്തി നെൽകൃഷി ചെയ്യിക്കുന്നതിനായി അവർക്ക്പ്രത്യേക കത്ത് നൽകുന്നതിനും നിശ്ചയിച്ചു.