വഖ്ഫ് ഭേദഗതി: മാർച്ച് നടത്തി

Friday 04 April 2025 1:00 AM IST

ആലപ്പുഴ: എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ബില്ലിനെതിരെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ടി ജില്ലാ പ്രസിഡന്റ് കെ.റിയാസ്, ജില്ലാ സെക്രട്ടറി അജ്മൽ അയ്യുബ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം, ജില്ലാ ജനറൽ സെക്രട്ടറിമാരായ നാസർ പഴയങ്ങാടി, എം.സാലിം, ജില്ലാ പ്രവർത്തക സമിതിയംഗങ്ങളായ ഫൈസൽ പഴയങ്ങാടി, മുഹമ്മദ് റിയാദ്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി നിഹാസ് റഫീക്ക് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.