മാസാണ് മരണമാസ്സ് ട്രെയിലർ
ബേസിൽ ജോസഫ് നായകനായി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണമാസ്സ്' ട്രെയ്‌ലർ പുറത്ത്. വിഷു റിലീസായി ഏപ്രിൽ 10ന് എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കൂടാതെ സസ്പെൻസും ആക്ഷനും അടങ്ങിയ ട്രെയ്‌ലർ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെ നൽകുന്നുണ്ട്.രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ സിജു സണ്ണി , തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.ഛായാഗ്രഹണം- നീരജ് രവി,ഗാനങ്ങൾ - വിനായക് ശശികുമാർ, സംഗീതം- ജയ് ഉണ്ണിത്താൻ,
ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമ്മാണം.ഏപ്രിൽ 10ന് റിലീസ് ചെയ്യും.പി.ആർ.ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. .