തന്റെ സിനിമകൾക്ക് ബോളിവുഡിന്റെ പിന്തുണ ലഭിക്കാറില്ലെന്ന് സൽമാൻ ഖാൻ

Friday 04 April 2025 6:20 AM IST

സൽമാൻ നായകനായ സിക്കന്ദർ റിലീസ് ചെയ്ത രണ്ടാം ദിവസം മിക്കയിടങ്ങളിലും ആളില്ലാത്തതിൽ ഷോ റദ്ദാക്കിയ സാഹചര്യത്തിൽ പ്രതികരണവുമായി താരം. ബോളിവുഡിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നില്ല. മറ്റുള്ള താരങ്ങളുടെ സിനിമ താൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ തന്റെ സിനിമയെക്കുറിച്ച് ബോളിവുഡ് മുഴുവൻ മൗനത്തിലാണ്. മറ്റുള്ളവർ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യമില്ലെന്നാണ്. എന്നാൽ അങ്ങനെയല്ല. ഞാനും പിന്തുണ അർഹിക്കുന്നു. സൽമാൻ ഖാന്റെ വാക്കുകൾ.സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ നഗരങ്ങളിൽ സിക്കന്ദറിന്റെ ഷോകൾ വെട്ടിക്കുറച്ചു.

അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ദേശീയ തലത്തിൽ സൽമാൻ ഖാന്റെ സിക്കന്ദറിനെ മറികടന്നു. ആദ്യദിവസം ലോകത്തൊന്നാകെ 67 കോടി രൂപയാണ് എമ്പുരാൻ നേടിയത്. ഇന്ത്യയിൽ ഇൗവർഷം ഒരുദിവസത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന സിനിമയായി എമ്പുരാൻ റെക്കോഡിട്ടിരുന്നു. മുംബെയിലെ നാല് മൾട്ടി പ്ളക്സ് തിയേറ്ററുകളിൽ സിക്കന്ദറിന് പകരം എമ്പുരാൻ പ്രദർശിപ്പിക്കുന്നുണ്ട്.