ക്ഷേത്ര കോമ്പൗണ്ടിൽ കയറി മർദ്ദനം: ഒരാൾക്കെതിരെ കേസെടുത്തു
Friday 04 April 2025 1:15 AM IST
ബാലരാമപുരം: പള്ളിച്ചൽ നരുവാമൂട് ചിറ്റിക്കോട് ശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ പറണേറ്റ് ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഒരാൾക്കെതിരെ നരുവാമൂട് പൊലീസ് കേസെടുത്തു. നരുവാമൂട് സ്വദേശി ചാർളി എന്ന സജുവിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെയാണ് സംഭവം. ക്ഷേത്ര കോമ്പൗണ്ടിൽ പ്രവേശിച്ച് ഇയാൾ ക്ഷേത്ര ഇളയ വാഴ്ത്തി ആനന്ദിനെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി സന്തോഷ് രാജ് നൽകിയ പരാതിയിലാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. അക്രമസംഭവമുൾപ്പെടെ സജുവിനെതിരെ നാലു കേസുണ്ടെന്ന് സി.ഐ പറഞ്ഞു.