120 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിൽ
Friday 04 April 2025 1:17 AM IST
കുഴിത്തുറ : പുതുക്കടയിൽ 120കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം ഒരാളെ പിടികൂടി. പുതുക്കട, തൊട്ടവരം സ്വദേശി കൃഷ്ണകുമാർ (38) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരുന്നു.