കോൺ. പ്രവർത്തക സമിതി 8നും 9നും

Friday 04 April 2025 12:33 AM IST

ന്യൂഡൽഹി : അഹമ്മദാബാദിൽ 8,​9 തീയതികളിൽ കോൺഗ്രസ് പ്രവർത്തക സമിതിയും എ.ഐ.സി.സി സെഷനും നടത്താൻ തീരുമാനം. സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പൈതൃകം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് സൂചന. പട്ടേലിന്റെ 150ാം ജന്മവാർഷികവും 75-ാം ചരമവാർഷികവും രാജ്യം ആചരിക്കുകയാണ്. ഈസമയത്ത് സർദാർ പട്ടേൽ ഭവനിൽ കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത് ശ്രദ്ധേയമാണ്. എട്ടിന് വൈകുന്നേരം കോൺഗ്രസ് നേതൃത്വം സബർമതി ആശ്രമവും സന്ദർശിക്കും. സബർമതി നദീക്കരയിൽ ഒരുക്കുന്ന പന്തലിലായിരിക്കും 9ലെ എ.ഐ.സി.സി സെഷൻ.