സുപ്രീംകോടതി ജഡ്‌ജിമാർ സ്വത്ത് വെളിപ്പെടുത്തും
Friday 04 April 2025 12:34 AM IST
ന്യൂഡൽഹി:സുപ്രീംകോടതി ജഡ്‌ജിമാർ ഔദ്യോഗിക വെബ്സൈറ്റിൽ തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തും. ഫുൾകോർട്ട് മീറ്രിംഗിലാണ് തീരുമാനം.നിലവിൽ 33 ജഡ്‌ജിമാരാണ് സുപ്രീംകോടതിയിലുള്ളത്.തീരുമാനം ഭാവിയിലും നടപ്പാക്കുമെന്ന് ഉറപ്പാക്കും.ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം.