25 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Friday 04 April 2025 1:31 AM IST

കൊച്ചി: ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയ 25 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. കാട്ടാക്ക‌ട റസൽപുരം തേവരക്കോട് കുന്നത്ത് വിളയിൽ അക്ഷയ് (27),മണക്കാട് വയലിറക്കത്ത് തെറ്റിക്കാട് മുടുമ്പിൽ വീട്ടിൽ അജീഷ് (25) എന്നിവരാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.

വൈകിട്ട് പാലരുവി എക്‌സ്‌പ്രസ് ട്രെയിനിലാണ് ഇരുവരുമെത്തി‌യത്. ആ‌ർ.പി.എഫും എക്സൈസും നടത്തിയ പരിശോധനയിൽ കൈവശമുണ്ടായിരുന്ന ബാഗുകളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.