പാലയൂർ മഹാതീർഥാടനം

Friday 04 April 2025 12:45 AM IST

തൃശൂർ: അതിരൂപതയുടെ നേതൃത്വത്തിൽ പാലയൂർ മഹാതീർഥാടനം ആറിന് നടത്തും. പുലർച്ചെ നാലിന് ലൂർദ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന മുഖ്യ പദയാത്രയുടെ ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാന് പേപ്പൽ പതാക നൽകി നിർവഹിക്കും. രാവിലെ 11ന് മുഖ്യപദയാത്ര പാലയൂർ തീർഥകേന്ദ്രത്തിൽ സമാപിക്കും. രണ്ടാം ഘട്ട പദയാത്ര പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ നിന്ന് 3.30ന് ആരംഭിക്കും. പാലയൂരിൽ 4.45ന് നടക്കുന്ന പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, ജോഷി വടക്കൻ, ജോർജ് ചിറമ്മൽ, ജോജു മഞ്ഞില എന്നിവർ പങ്കെടുത്തു.