ഡോ.കെ.വൈ. ഷാജു ജില്ലാ പ്രസിഡന്റ്
Friday 04 April 2025 12:45 AM IST
തൃശൂർ: ആം ആദ്മി പാർട്ടിയുടെ ജില്ലാ പ്രസിഡന്റായി ഡോ.കെ.വൈ. ഷാജു ചുമതലയേറ്റു. ഫിസിക്‌സ് വിഭാഗം അദ്ധ്യാപകനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജോലിയിൽ പ്രവേശിച്ച ശേഷം 34 വർഷത്തെ സേവനം പൂർത്തിയാക്കി വകുപ്പ് തലവനായും കോളേജിലെ വൈസ് പ്രിൻസിപ്പൽ ആയും 2023 ൽ വിരമിച്ചു. പന്ത്രണ്ടോളം ഫിസിക്‌സ് പുസ്തകൾ രചിച്ചിട്ടുണ്ട്. അക്കാഡമി ഒഫ് ഫിസിക്‌സ് ടീച്ചേഴ്‌സ് (എ.പി.ടി.) കേരളയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. രണ്ടുവർഷം ആം ആദ്മി പാർട്ടിയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്നു. വരുന്ന ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിലും ജില്ലയിലെ പരമാവധി പഞ്ചായത്തുകളിലും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.