പൊലീസിനെ തുരത്തി ഡയമന്റ് എഫ്. സി
Friday 04 April 2025 12:46 AM IST
തൃശൂർ: ലഹരി വിമുക്ത പൂരത്തിനായി ലഹരി വിരുദ്ധ സന്ദേശം പകർന്ന് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സിറ്റി പൊലീസും മുൻ സന്തോഷ് ട്രോഫി താരങ്ങലും തമ്മിലുള്ള മത്സരത്തിൽ ഡയമന്റ് എഫ്‌സി. കാനഡ വിജയിച്ചു. തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ കിക്ക് ഓഫ് ചെയ്തു. മുഖ്യാതിഥിയായ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, മേയർ എം.കെ.വർഗ്ഗീസ് എന്നിവർ സന്നിഹിതരായി. 'പൂരം വൈബ് ആണ് ട്ടാ.. ലഹരിയല്ലാ ട്ടാ, അടിച്ച് പൊളിക്കിഷ്ടാ.. അതിരുകടക്കല്ലേട്ടാ..' എന്ന ആരവം ഇപ്രാവശ്യത്തെ പൂരത്തിന് സിറ്റി പൊലീസ് ഉയർത്തുന്നതിനായാണ് മത്സരം സംഘടിപ്പിച്ചതെന്നും ഒരു മാസക്കാലത്തെ ലഹരിക്കെതിരെയുള്ള ഇത്തരം പ്രവർത്തനത്തിലൂടെ പൂരം ലഹരി വിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ. ഐ.പി.എസ് അറിയിച്ചു.