മദ്യലഹരിയിൽ മകൻ വൃദ്ധയായ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു

Friday 04 April 2025 1:52 AM IST

കയ്പമംഗലം: മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ വൃദ്ധയായ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്നുപീടിക സുജിത്ത് ബീച്ചിൽ വളവത്ത് വീട്ടിൽ തങ്ക (70) യ്ക്കാണ് കുത്തേറ്റത്. വലത് കൈയ്യിലെ ഞരമ്പ് മുറിഞ്ഞ ഇവരെ എറണാകുളം ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകൻ അജയനെ (41) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് ഇയാൾ അമ്മയെ കുത്തി പരിക്കേൽപ്പിക്കാൻ കാരണം. പ്രതിയെ റിമാൻഡ് ചെയ്തു. കയ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ ടി.അഭിലാഷ്, മുഹമ്മദ് സിയാദ്, എ.എസ്.ഐ പി.കെ.നിഷി, സീനിയർ സി.പി.ഒ മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്.