ജോസ് അഭിനയം അവസാനിപ്പിക്കണം
Saturday 05 April 2025 12:35 AM IST
കോട്ടയം : വഖഫ് നിയമഭേദഗതിയെ പൂർണ്ണമായി തള്ളിക്കളയുകയും എന്നാൽ വിയോജിപ്പുണ്ടെന്ന് വരുത്തി തീർക്കാനുമുള്ള ജോസ് കെ മാണിയുടെ നീക്കം കേരള ജനതയുടെയും വിശ്വാസി സമൂഹത്തിന്റെയും സാമാന്യബോധത്തെ പരിഹസിക്കലാണെന്ന് ബി.ജെ.പി നേതാവ് എൻ.ഹരി. ഭരണമുന്നണിയായ സി.പി.എമ്മിന്റെ താത്പര്യങ്ങൾക്ക് ഒപ്പം തുള്ളുന്ന പാവയായി ജോസ് മാറി. മുനമ്പം ജനതയുടെ കണ്ണീരിന് വിലകൽപ്പിച്ചിരുന്നുവെങ്കിൽ വഖഫ് ബില്ലിനെ പൂർണമായി സ്വാഗതം ചെയ്ത് ക്രൈസ്തവ സഭകൾക്കൊപ്പം നിലയുറപ്പിക്കുമായിരുന്നു. എന്നാൽ ഒരു ഭേദഗതിയെ മാത്രം അനുകൂലിച്ചെന്ന് വരുത്തി ബില്ലിനെ പൊതുവിൽ എതിർക്കുകയാണ് ചെയ്തത്. ജനവഞ്ചനയുടെ ആൾരൂപമായി ജോസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.