സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ്
Saturday 05 April 2025 12:40 AM IST
കോട്ടയം : കാരിത്താസ് മാതാ ആശുപത്രിയിൽ ഇന്ന് സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ് നടക്കും. അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.രാജേഷ് വി നേതൃത്വം നൽകും. അസ്ഥികൾക്ക് വരുന്ന തേയ്മാനം, എല്ലുപൊടിയൽ, സന്ധികളുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ബോൺ മിനറൽ ഡെൻസിറ്റി ഉപയോഗിച്ച് പ്രായമാകുമ്പോൾ സംഭവിക്കുന്ന അസ്ഥി ബലക്ഷയം , ഒടിവുകൾക്കുള്ള സാദ്ധ്യത എന്നിവ കണ്ടെത്തുന്ന ഫ്രാക്ചർ റിസ്‌ക് അസസ്‌മെന്റ് ടെസ്റ്റ് തുടങ്ങിയ ചികിത്സാരീതികൾ രോഗികൾക്ക് സൗജന്യമായി ലഭ്യമാകും .