കാതോലിക്കാ ദിനം നാളെ
Saturday 05 April 2025 12:59 AM IST
കോട്ടയം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ നാളെ കാതോലിക്കാ ദിനമായി ആചരിക്കും. എല്ലാ ദേവാലയങ്ങളിലും പതാക ഉയർത്തി പ്രതിജ്ഞ എടുക്കും. സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിരണം ഭദ്രാസനത്തിലെ മൈലമൺ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 6.30 ന് അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ പതാക ഉയർത്തും. വിവിധ സഹായ പദ്ധതികളും കാതോലിക്കാദിന നിധി സമാഹരണത്തിലൂടെ നടപ്പിലാക്കും.