ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം
Saturday 05 April 2025 12:07 AM IST
കോട്ടയം : കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ 33-ാം നമ്പർ പത്തനാട് അങ്കണവാടിയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷിൽ ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് 18 - 35 പ്രായമുള്ള കങ്ങഴ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പതിനഞ്ചാം വാർഡിലെ അപേക്ഷകർക്ക് മുൻഗണന. വർക്കർ തസ്തികയിൽ പന്ത്രണ്ടാംക്ലാസും ഹെൽപ്പർ തസ്തികയിൽ പത്താം ക്ലാസ് വിജയിച്ചവരുമാകണം അപേക്ഷകർ. അപേക്ഷ 17 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വാഴൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ : 7907209161