ലഹരി വിരുദ്ധ സൈക്കിൾ റാലി
Saturday 05 April 2025 12:19 AM IST
തലയോലപ്പറമ്പ് : സെന്റ് ജോർജ് സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പള്ളിയങ്കണത്തിൽ നിന്നാരംഭിച്ച റാലി തലയോലപ്പറമ്പ് എസ്.ഐ കെ.ജി ജയകുമാർ ഫ്ളാഗ് ഒഫ് ചെയ്തു. ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ, ഹെഡ് മാസ്റ്റർ തോമസ് സ്‌കറിയ അമ്പലത്തിൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ വടക്കേ പാറശേരി, ജോൺസൺ കൊച്ചുപറമ്പിൽ, പി. ടി. എ. പ്രസിഡന്റ് ഷാജി ഈറ്റത്തോട് എന്നിവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ടൗൺ, ആശുപത്രി കവല, ഇല്ലിതൊണ്ട് വഴി ചുറ്റിയ റാലിയിൽ നൂറ് കണക്കിന് പേർ പങ്കാളികളായി.