കടനാട് കാത്തിരിക്കുന്നു, ഹാപ്പിനസ് പാർക്കിനായി
കടനാട് : ജില്ലയിൽ ഗ്രാമീണ ടൂറിസത്തിന് 'ഏറ്റവും കൂടുതൽ സാദ്ധ്യതയും പ്രാധാന്യമുള്ള കടനാട് പഞ്ചായത്തിൽ ' ഹാപ്പിനസ് പാർക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചരിത്ര പ്രസിദ്ധമായ കടനാട് ഫൊറോന പള്ളിയുടെ മുൻ ഭാഗത്ത് കൂടി ഒഴുകുന്ന കടനാട് ചെക്കുഡാമിന്റെ ഇരുകരകളിലെയും കാഴ്ചകൾ മനോഹരമാണ്. ഇവിടെ പാർക്ക് നിർമിക്കാനാണ് നാട്ടുകാർക്ക് താത്പര്യം. മൂന്ന് ചെക്കുഡാമുകൾ തെട്ടടുത്തുള്ള ഏക പ്രദേശമാണ് കടനാട്.
വേനൽക്കാലത്തും രണ്ടു കിലോമീറ്ററോളം ദൂരത്തിൽ വെള്ളം സംഭരിച്ചു നിറുത്താൻ ശേഷിയുള്ളവയാണിവ. കേരളത്തിലെ മേജർ ഇറിഗേഷന്റെ ആദ്യത്തെ ചെക്കുഡാമാണിത്. ഇവിടെയാണ് കുട്ടവഞ്ചി ജലോത്സവവും, ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫന്റ്‌സിന്റെ പരിശീലന പരിപാടികളും നടന്നത്. അനന്തസാദ്ധ്യതകൾ ഏറെയുള്ള പ്രദേശത്തോട് അധികൃതരുടെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സർക്കാർ നിർദ്ദേശം അവഗണിച്ച് ഹാപ്പിനസ് പാർക്ക് നടപ്പാക്കിയില്ലെങ്കിൽ പ്രത്യക്ഷസമരപരിപാടികളിലേക്ക് നീങ്ങാനാണ് സംരക്ഷരണ സമിതിയുടെ തീരുമാനം. സംരക്ഷണ സമിതി യോഗത്തിൽ പ്രസിഡന്റ് ജോണി അഴകൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബിനു വള്ളോം പുരയിടം, സിബി അഴകൻ പറമ്പിൽ, സാംകുമാർ കൊല്ലപ്പള്ളിൽ, റോക്കി ഒറ്റപ്ലാക്കൽ, സന്തോഷ് വഞ്ചിക്കച്ചാലിൽ, ജോയൽ കണ്ണഞ്ചിറ,ടോമി അരീപ്പറമ്പിൽ, സജി വഞ്ചിക്കച്ചാലിൽ, ഷിജു സ്‌കറിയ, തോമസ് കൊച്ചെട്ടൊന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു.