സൗരോർജവേലി ഡി.എഫ്.ഒ സന്ദർശിച്ചു

Friday 04 April 2025 7:27 PM IST

പാണത്തൂർ:റാണിപുരം പാറക്കടവ് സൗരോർജ വേലിയുടെ പുനർ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലം കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ് സന്ദർശിച്ചു. റാണിപുരം മുതൽ പാറക്കടവ് കർണ്ണാടക ഫോറസ്റ്റ് അതിർത്തി വരെയുള്ള 3.5 കിലോമീറ്റർ വേലിയുടെ പ്രവൃത്തികളാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്.റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ , സെക്രട്ടറി ഡി.വിമൽ രാജ്, ട്രഷറർ എം.കെ.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രതീഷ് തുടങ്ങിയവർ ഡി.എഫ്.ഒയ്ക്ക് ഒപ്പം സന്നിഹിതരായി. കഴിഞ്ഞ ദിവസം പാറക്കടവിൽ സാരോർജ വേലി നിർമ്മാണവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ നേതൃത്തിൽ ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ ,വനസംരഷണസമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ യോഗം നടന്നു.