തച്ചങ്ങാട് ബാലകൃഷ്ണൻ അനുസ്മരണം

Friday 04 April 2025 7:41 PM IST

കാഞ്ഞങ്ങാട് : തച്ചങ്ങാട് ബാലകൃഷ്ണന്റെ ഒമ്പതാം ചരമവാർഷിക ദിനത്തിൽ തച്ചങ്ങാട് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ ഉൽഘാടനം ചെയ്തു. തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകനും, ഇൻകാസ് ഷാർജ കാസർകോട് ജില്ലാ പ്രസിഡന്റുമായ വി.നാരായണൻ നായർ എന്ന ഖലീജി നാരായണന് സിദ്ദിഖ് കൈമാറി. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ഡി.സി സി പ്രസിഡന്റ് ഹക്കിം കുന്നിൽ, സാജിദ് മൗവൽ, രഞ്ജിത്ത് നാറാത്ത്, ഗീതാകൃഷ്ണൻ, അഡ്വ.പി.വി.സുരേഷ്, കെ.വി. ഭക്തവത്സലൻ, കെ.വി.ശ്രീധരൻ, എം.പി.എം ഷാഫി, ജയശ്രീ മാധവൻ, ടി.യശോദ എന്നിവർ സംസാരിച്ചു. മഹേഷ് തച്ചങ്ങാട് കൺവീനർ മംഗളപത്രം വായിച്ചു .രവീന്ദ്രൻ കരിച്ചേരി സ്വാഗതവും, ചന്ദ്രൻ തച്ചങ്ങാട് നന്ദിയും പറഞ്ഞു.

'