ബെഫി പ്രതിഷേധ പ്രകടനം
Saturday 05 April 2025 1:00 AM IST
തിരുവനന്തപുരം: ജീവനക്കാരുമായുണ്ടാക്കിയ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബെഫിയുടെ നേതൃത്വത്തിൽ
സി.എസ്.ബി ബാങ്ക് ജീവനക്കാർ ബാങ്ക് സോണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,ജോയിന്റ് സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത്,ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു. സി.എസ്.ബി സ്റ്റാഫ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി ജെ.ആർ.പാർവതി നന്ദി പറഞ്ഞു.